തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക് റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം. ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ. സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം എന്നിവ ലഭിച്ചു.
സായാഹ്ന പ്രസിദ്ധീകരിച്ച പദ്മദാസിന്റെ കൃതികളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ കൊല്ലാൻ വന്നവൾ വിളക്കു് കൊളുത്തി വെച്ചു പോകുമ്പോൾ... —pdf ⦾ xml ⦾ html
⦾ ഗാർഹസ്ഥ്യത്തിലെ സപ്തസ്വരങ്ങളും സൗവ്വർണ്ണമരീചികളും —pdf ⦾ xml ⦾ html
⦾ ധർമ്മാംശുമാലിയുടെ അശ്രുകിരണങ്ങൾ —pdf ⦾ xml ⦾ html
⦾ ‘പദ്മപാദ’ന്റെ ‘പ്രണതബാഷ്പം’ —pdf ⦾ xml ⦾ html
⦾ ബുദ്ധവചനങ്ങളുടെ അരയാൽച്ചുവട്ടിൽ —pdf ⦾ xml ⦾ html
⦾ വിരിഞ്ഞാൽ വാടാത്ത വാരിജം, കൊളുത്തിയാൽ കെടാത്ത ദീപിക! —pdf ⦾ xml ⦾ html