ഒരു പക്ഷെ ആദ്യത്തെ ഉത്തരാധുനികരിൽ ഒരാൾ. ജീവിക്കേണ്ടതു് സ്വന്തം ആഗ്രഹങ്ങൾ അനുസരിച്ചാണോ അതോ സാമൂഹികമായാണോ എന്നു് വ്യക്തമല്ലാതിരുന്ന, സ്വത്വപ്രതിസന്ധികളാൽ ബാധിക്കപ്പെട്ട കാലത്തു് അദ്ദേഹം മദ്രാസിലേയ്ക്കു് പോയി. സാമ്പ്രദായിക ജീവതശൈലി ഉപേക്ഷിച്ചു് പഠനങ്ങളിൽ മുഴുകി. എം. ഗോവിന്ദനോടൊപ്പം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു. പഠന സൗകര്യങ്ങൾ തേടി അദ്ദേഹം കാൺപൂർ ഐ ഐ ടി-യിൽ ചേർന്നു് തത്ത്വചിന്തയിൽ പിഎച്ച്ഡി നേടി. തൊഴിൽ അന്വേഷിക്കാത്തതുകൊണ്ടു് കുറേ കാലം തൊഴിലില്ലാതെ ജീവിച്ചു. യു ആർ അനന്തമൂർത്തി, എം ജി യൂനിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന സമയത്തു് അദ്ദേഹം തുടങ്ങി വെച്ച സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിസാർ അദ്ധ്യാപകനായി ചേർന്നു. പിന്നീടു് കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നു് തത്ത്വചിന്താ വിഭാഗം തലവനായി പിരിഞ്ഞു.
നിരവധി ലേഖനങ്ങൾ, പേര് വെയ്ക്കാത്ത ഗ്രന്ഥങ്ങൾ, പ്രഭാഷണങ്ങൾ… ഇവയിലൂടെ പ്രസരിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നത്തെ ബൗദ്ധിക ലോകത്തു്, പ്രത്യേകിച്ചും കേരളത്തിന്റെ, വ്യക്തതയുടെ വെളിച്ചമായി നിലനില്ക്കുന്നു.
സായാഹ്ന പ്രസിദ്ധീകരിച്ച നിസ്സാർ അഹമ്മദിന്റെ ഡിജിറ്റൽ പതിപ്പുകളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ ആരോഗ്യവും നീതിയും —pdf ⦾ xml ⦾ html
⦾ ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു I —pdf
⦾ ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു II —pdf ⦾ xml ⦾ html
⦾ മലയാളിയുടെ ഗൃഹസ്ഥാശ്രമവും വാസ്തു ഉയർത്തുന്ന ചോദ്യങ്ങളും —pdf ⦾ xml ⦾ html
⦾ മാനുഷികപ്രശ്നങ്ങളുടെ തിരിച്ചറിവു് —pdf ⦾ xml ⦾ html
⦾ മാറുന്ന സാമൂഹിക ജീവിതം മാറേണ്ട കാഴ്ചപ്പാടുകൾ —pdf ⦾ xml ⦾ html