മലയാളകവിതയിൽ ആധുനികതയെ അനുഭവപ്പെടുത്തിയവരിൽ കെ ജി എസ് വേറിട്ടു നില്‍ക്കുന്നു. ഭാഷയിലും ഭാവുകത്വത്തിലും ആധുനികതയ്ക്കു് തന്റേതായ ഒരു ഒറ്റയടിപ്പാത അദ്ദേഹം നടന്നുണ്ടാക്കി. സമകാലികരായ പലരും കവിതകൊണ്ടു് സാമൂഹ്യാവസ്ഥയെ വിമര്‍ശിക്കുമ്പോൾ സ്വന്തം ജീവിതാവസ്ഥയുടെ ജനകീയവിചാരണകളായിരുന്നു കെ ജി എസ്സിന്റെ കവിത. വാക്കിന്റെ ശബ്ദഭംഗിയെ അല്ല അതിന്റെ ഉള്‍മുഴക്കത്തെയാണു് അദ്ദേഹം ശ്രദ്ധിച്ചതും പരിചരിച്ചതും. ‘അതേ ചെരിനോട്ടക്കാക്കപ്പകല്‍’ എന്നിങ്ങനെ അപൂർവ്വമായ പദച്ചേര്‍പ്പുകൾ കൊണ്ടും, ‘നന്ന(ല്ല)ങ്ങാടി’, ‘ഭാരംപര്യം’ എന്നിങ്ങനെ അർത്ഥഭേദത്തോടെ അക്ഷരച്ചേർപ്പുകൾ സൃഷ്ടിച്ചുകൊണ്ടും അദ്ദേഹം കാവ്യഭാഷയെ പുതുക്കിക്കൊണ്ടിരുന്നു. വാക്കിൽ കുറുകിയും പൊരുളിൽ കൂര്‍ത്തും ചിലപ്പോൾ കെ ജി എസ്സിന്റെ വരികൾ പഴഞ്ചൊല്‍വഴി തേടുന്നതായും കാണാം (മുദ്രകളില്ലാതില്ല വിരല്‍/വിത്തുകളില്ലാതില്ല വയല്‍). ഭാഷണത്തിന്റെ നാടകീയതയും കെ ജി എസ്സിന്റെ കാവ്യശില്പത്തെ വ്യത്യസ്തമാക്കുന്നു.
- കെ ജി എസ്: കവിത
- കൊച്ചിയിലെ വൃക്ഷങ്ങൾ
- കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ
- ഓർമ്മ കൊണ്ട് തുറക്കാവുന്ന വാതിലുകൾ
- അതിനാൽ ഞാൻ ഭ്രാന്തനായില്ല
- സൈനികന്റെ പ്രേമലേഖനം
- അമ്മമാർ
- പൂക്കൈത
- ദൂരത്ത്
- മരിച്ചവരുടെ മേട്
- കെ. ജി. എസ്. കവിതയും ജീവിതവും
- POEMS, Ed. B. Kannempilli
- Trees of Kochi and other poems, Ed. EV Ramakrishnan
- Tiny Judges shall arrive, Ed. Aditya Shankar
- കൊച്ചി കാ ദെർഖത്, വിവ. എ. അരവിന്ദാക്ഷൻ
- കെ. ജി. ശങ്കരപ്പിള്ളയവര കവിതഗെളു (കന്നട), വിവ. തേർളി ശേഖർ
- കെ. ജി. ശങ്കരപ്പിള്ളയിൻ കവിതൈകൾ (തമിഴ്), വിവ. സിർപി ബാലസുബ്രഹ്മണ്യൻ
- പലാക്കൊട്ടൈതത്തുവം (തമിഴ്), വിവ. ജയമോഹൻ
- ഞാനെന്റെ എതിർകക്ഷി
സായാഹ്ന പ്രസിദ്ധീകരിച്ച കെജിഎസ്സിന്റെ കൃതികളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.