പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണു് സഞ്ജയൻ. സഞ്ജയൻ എന്നതു് തൂലികാനാമമാണു്, യഥാർത്ഥ നാമം മാണിക്കോത്തു് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണു്. (ജനനം: 1903 ജൂൺ 13 – മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്തു് 1903 ജൂൺ 13-നു ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ടു്.
1903 ജൂൺ 13-നു് തലശ്ശേരിക്കടുത്തു് ഒതയോത്തു് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണു് സഞ്ജയൻ ജനിച്ചതു്. പിതാവ് തലശ്ശേരി ബാസൽ മിഷൻ ഹൈസ്കൂളിൽ മലയാള പണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചു കൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നതു്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണ ചതുരനുമായിരുന്ന കുഞ്ഞിരാമൻ വൈദ്യർ 42-ആം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ടു് ഒതയോത്തേയ്ക്കു തിരിച്ചു പോന്നു.
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻ നായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണി നായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.
എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം.ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻ നായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.
വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ, പിണറായി പുതിയ വീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്കു് ലഭിച്ചു.
തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാടു് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണു് പഠിച്ചതു്. 1919-ൽ പാലക്കാടു് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണു് പ്രശസ്തമായ “സഞ്ജയൻ” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നതു്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണു് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നതു്. 1935 മുതൽ 1942 വരെ കോഴിക്കോടു് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ടു് ഭാഗങ്ങൾ), സഞ്ജയൻ (ആറു് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണു്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണു്. കുഞ്ചൻ നമ്പു്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണു് സഞ്ജയൻ അറിയപ്പെടുന്നതു്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
1943 സെപ്റ്റംബർ 13-നു് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ച് അന്തരിച്ചു.
സായാഹ്ന പ്രസിദ്ധീകരിച്ച സഞ്ജയന്റെ ഡിജിറ്റൽ പതിപ്പുകളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ അധ്യാപകന്റെ ആവലാതി —pdf ⦾ xml ⦾ html
⦾ അധ്യാപകന്റെ ആവലാതി —pdf ⦾ xml ⦾ html
⦾ ആ വമ്പിച്ച പ്രേരണ —pdf ⦾ xml ⦾ html
⦾ എന്നെപ്പറ്റി പറയുന്നതു് —pdf ⦾ xml ⦾ html
⦾ എല്ലാവരും കടക്കാർ —pdf ⦾ xml ⦾ html
⦾ ഒരു റിപ്പോർട്ട് —pdf ⦾ xml ⦾ html
⦾ കച്ചട്ടിസ്വാമിയാരുടെ കഥ —pdf ⦾ xml ⦾ html
⦾ കമലത്തിന്റെ കത്തു് —pdf ⦾ xml ⦾ html
⦾ കള്ളവാക്കുകൾ —pdf ⦾ xml ⦾ html
⦾ കുംഭോദരന്റെ തപസ്സു് —pdf ⦾ xml ⦾ html
⦾ ഗട്ടറിന്റെ പ്രയോജനം —pdf ⦾ xml ⦾ html
⦾ ടെക്സ്റ്റ്ബുക്കുകമ്മിറ്റിക്കാരുടെ ശ്രദ്ധയ്ക്ക് —pdf ⦾ xml ⦾ html
⦾ ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക് —pdf ⦾ xml ⦾ html
⦾ പത്രാധിപരുടെ കത്തു് —pdf ⦾ xml ⦾ html
⦾ പാഠപുസ്തകം —pdf ⦾ xml ⦾ html
⦾ പി. എസ്സിന്റെ രാവണായനം —pdf ⦾ xml ⦾ html
⦾ പുത്തൻശൈലികൾ —pdf ⦾ xml ⦾ html
⦾ ബി. എം. കോളേജിന്റെ ഉൽഭവം —pdf ⦾ xml ⦾ html
⦾ ബോബിലി രാജാവു വന്നാൽ —pdf ⦾ xml ⦾ html
⦾ ഭർത്തൃസ്ഥാനാർത്ഥികൾ —pdf ⦾ xml ⦾ html
⦾ മീഞ്ചന്തസ്സഭ —pdf ⦾ xml ⦾ html
⦾ മുൻകൂട്ടി എഴുതിയ റിപ്പോർട്ട് —pdf ⦾ xml ⦾ html
⦾ രണ്ടു പുതിയ വ്രതങ്ങൾ —pdf ⦾ xml ⦾ html
⦾ രുദ്രാക്ഷമാഹാത്മ്യം —pdf ⦾ xml ⦾ html
⦾ വമ്പിച്ച നവവത്സര സാഹിത്യസഹായവില്പന —pdf ⦾ xml ⦾ html
⦾ വിവാഹമംഗളങ്ങൾ —pdf ⦾ xml ⦾ html
⦾ വെള്ളം വിറ്റ കഥ —pdf ⦾ xml ⦾ html
⦾ സഞ്ജയന്റെ “പാന” —pdf ⦾ xml ⦾ html
⦾ സഞ്ജയന്റെ പ്രതിഷേധപ്രകടനം —pdf ⦾ xml ⦾ html
⦾ സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം —pdf ⦾ xml ⦾ html
⦾ സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം —pdf ⦾ xml ⦾ html