പാശ്ചാത്യ സാഹിത്യ ചിന്തകളുടെ ഊഷ്മള ചൈതന്യം മലയാള ഭാഷയിലേക്കു് ആവാഹിച്ച ഫ്യൂച്ചറിസ്റ്റ് ചിന്തകനും വിമർശകനും. പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാള സാഹിത്യകാരൻ ആയിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു.
1889-ൽ തമ്പാനൂരിലെ പുളിക്കൽ മേലേ വീട്ടിൽ ജനനം. പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരൻ കർത്താവാണു് അച്ഛൻ. അമ്മ പാർവ്വതി അമ്മ. കുടിപ്പള്ളിക്കൂടത്തിലും കൊല്ലം ഹൈസ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം. 1908-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നു് ചരിത്രം ഐഛികമായെടുത്തു് ബി. എ. ജയിച്ചു. ഗേൾസ് കോളേജിലും കൊല്ലം മഹാരാജാസ് കോളേജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു. സായാഹ്ന ക്ലാസിൽ പഠിച്ചു് 1913-ൽ ബി. എൽ. ജയിച്ചു. 1917-ൽ ജോലി രാജി വെച്ചു വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം ഹൈക്കോടതിയിൽ വക്കീലായിരുന്നു.
1922 മെയ് 14-൹ സമദർശിയുടെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ടു് പത്രപ്രവർത്തന രംഗത്തേക്കു് പ്രവേശിച്ചു. 1926 ജൂൺ 19-൹ സമദർശിയുടെ പത്രാധിപത്യം രാജിവെച്ചു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങൾ നടത്തി. 1930 ജൂൺ 4-൹ പ്രബോധകൻ ശാരദാ പ്രസ്സിൽ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബർ 10-൹ ലൈസൻസ് റദ്ദാക്കിയതുകൊണ്ടു് പ്രബോധകൻ നിർത്തി. പിന്നീടു് 1930 സെപ്തംബർ 18-൹ തന്നെ കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1931 ഫെബ്രുവരി 19-൹ കോടതിയലക്ഷ്യത്തിനു് 200 രൂപ പിഴ ചുമത്തുന്നു. 1935 ഏപ്രിൽ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാൻ കഴിയാതാവുകയും 1936-ൽ കടം താങ്ങാനാവാതെ ശാരദാ പ്രസ്സും ഉപകരണങ്ങളും വിൽക്കുകയും ചെയ്യുന്നു.
പാശ്ചാത്യ സാഹിത്യത്തെ മലയാളികൾക്കു് പരിചയപ്പെടുത്തിക്കൊടുത്തതു് കേസരിയാണു്. ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിനു് പ്രയോഗിക്കേണ്ട ഒരായുധമായിട്ടാണു് അദ്ദേഹം സാഹിത്യത്തെ കണ്ടതു്. വൈദേശിക സാഹിത്യപ്രസ്ഥാനങ്ങളെ മുൻ നിർത്തി മലയാളസാഹിത്യത്തെ വിലയിരുത്താനാണു് അദ്ദേഹം ഉദ്യമിച്ചതു്. പ്രസ്ഥാന നിരൂപകൻ, സാങ്കേതിക നിരൂപകൻ, ചിത്രകലാ നിരൂപകൻ, എന്നൊക്കെയാണു് കേസരി വിശേഷിപ്പിക്കപ്പെടുന്നതു്.
മലയാളം കൂടാതെ ഹീബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നിവയും അസീറിയൻ, സുമേറിയൻ ഭാഷകളും ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ എന്നീ യൂറോപ്യൻ ഭാഷകളും സംസ്കൃതം, അറബി എന്നിവയും തമിഴു്, തെലുങ്ക്, കന്നട, ചൈനീസ് എന്നീ ഭാഷകളും അറിയാമായിരുന്നു.
1930-കളിൽ ശാരദ പ്രസ്സിൽ ഒത്തു കൂടിയിരുന്ന എഴുത്തുകാരുടേയും രാഷ്ട്രീയ പ്രവർത്തകരുടേയും കൂട്ടായ്മയാണു് കേസരി സദസ്. തകഴി, പട്ടം താണുപിള്ള, എ. വി. കൃഷ്ണപിള്ള, കെ. എ. ദാമോദരൻ, എൻ. എൻ. ഇളയതു്, ബോധേശ്വരൻ, സി. നാരായണപിള്ള തുടങ്ങിയവരായിരുന്നു കേസരി സദസിൽ ഒത്തു കൂടിയിരുന്നതു്.
1942 സെപ്തംബർ 3-നു് തിരുവനന്തപുരത്തു നിന്നും വടക്കൻ പറവൂരിലേക്കു് താമസം മാറ്റി. 1960 ഡിസംബർ 18-നു് ആ മഹാമനീഷി ഈ ലോകത്തോടു വിടപറഞ്ഞു.
പതിമൂന്നു വിവർത്തനങ്ങളുൾപ്പെടെ 41 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
- കാമുകൻ (തർജ്ജമ)
- ലാർഡ് കിച്ചനർ
- പുരാതത്വ പ്രദീപം
- അലക്സാണ്ടർ മഹാൻ
- യുളിസസു് ഗ്രാന്റ്
- രണ്ടു് സാഹസികയാത്രകൾ
- ഐതിഹ്യ ദീപിക
- വിക്രമാദിത്യൻ ത്രിഭുവന മല്ലൻ
- ഹർഷ വർദ്ധനൻ
- കാർമെൻ (തർജ്ജമ)
- നവലോകം
- പ്രേതങ്ങൾ
- രൂപമഞ്ജരി
- ഒരു സ്ത്രീയുടെ ജീവിതം
- ഓമനകൾ
- ആപ്പിൾ പൂമൊട്ട്
- നോവൽ പ്രസ്ഥാനങ്ങൾ
- മൂന്നു് ഹാസ്യ കഥകൾ
- മോപ്പസാങ്ങിന്റെ ചെറുകഥകൾ (തർജ്ജമ)
- സാഹിത്യ ഗവേഷണ മാല
- പ്രാചീന കേരള ചരിത്ര ഗവേഷണം
- സാങ്കേതിക ഗ്രന്ഥ നിരൂപണങ്ങൾ
- ഒമ്പതു് പ്രഞ്ച കഥകൾ
- നാലു് ഹാസ്യ കഥകൾ
- സാഹിത്യ വിമർശനങ്ങൾ
- ആദം ഉർബാസ്
- എട്ടു് പാശ്ചാത്യ കഥകൾ
- കേസരിയുടെ മുഖ പ്രസംഗങ്ങൾ
- ചരിത്രത്തിന്റെ അടിവേരുകൾ
- കേസരിയുടെ സാഹിത്യ വിമർശനങ്ങൾ
- കേസരിയുടെ ലോകങ്ങൾ
- നവീന ചിത്ര കല
- ചരിത്ര പഠനങ്ങൾ
- Outline of Proto Historic Chronology of Western Asia
- കേസരിയുടെ ചരിത്ര ഗവേഷണങ്ങൾ (നാലു വാള ്യം)
ഡ്രോയിങ്: മധുസൂദനൻ
(വിവരങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)
സായാഹ്ന പ്രസിദ്ധീകരിച്ച കേസരി ബാലകൃഷ്ണപിള്ളയുടെ ഡിജിറ്റൽ പതിപ്പുകളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ 6 റഷ്യൻ കഥകൾ —pdf ⦾ xml ⦾ html
⦾ ഇന്നത്തെ പാശ്ചാത്യ ചിത്രകലാ പ്രസ്ഥാനങ്ങൾ II —pdf ⦾ xml ⦾ html
⦾ ഇന്നത്തെ പാശ്ചാത്യ ചിത്രകലാ പ്രസ്ഥാനങ്ങൾ IV —pdf ⦾ xml ⦾ html
⦾ ഇംപ്രഷനിസം —pdf ⦾ xml ⦾ html
⦾ ഇല്ലാപ്പോലീസ് —pdf ⦾ xml ⦾ html
⦾ കല്യാണഗാനം —pdf ⦾ xml ⦾ html
⦾ ചങ്ങമ്പുഴയുടെ തത്ത്വശാസ്ത്രം —pdf ⦾ xml ⦾ html
⦾ നീറുന്ന തീച്ചൂള —pdf ⦾ xml ⦾ html
⦾ പണ്ടത്തെ കേരള വിഭാഗങ്ങളും ഭരണരീതിയും —pdf ⦾ xml ⦾ html
⦾ പരമാർത്ഥങ്ങൾ —pdf ⦾ xml ⦾ html
⦾ ആർക്കെയോളിജിയിലെ നേരംപോക്കുകൾ —pdf ⦾ xml ⦾ html
⦾ ആൾവാർമാരും തമിഴകത്തിലെ പ്രാചീന വിഷ്ണുക്ഷേത്രങ്ങളും —pdf ⦾ xml ⦾ html
⦾ ഉളിയന്നൂർ പെരുന്തച്ചൻ —pdf ⦾ xml ⦾ html
⦾ ഒടുവിലത്തെ ചേരമാൻ പെരുമാൾ —pdf ⦾ xml ⦾ html
⦾ കുരിശുമുടി അഥവാ തൊമ്മാശ്ലീഹയുടെ ശവകുടീരം —pdf ⦾ xml ⦾ html
⦾ കെട്ടുകല്യാണം —pdf ⦾ xml ⦾ html
⦾ കേരളം എണ്ണായിരം വർഷങ്ങൾക്കു മുമ്പു് അഥവാ എടക്കൽഗുഹ —pdf ⦾ xml ⦾ html
⦾ കേരളസംസ്കാരത്തിന്റെ പശ്ചാത്തലം —pdf ⦾ xml ⦾ html
⦾ കൊല്ലാബ്ദത്തിന്റെ ഉത്ഭവം —pdf ⦾ xml ⦾ html
⦾ ഗുഹാക്ഷേത്രം അഥവാ ചീനത്തെ ഒരു സാർവ്വദേശീയ കലാസങ്കേതം —pdf ⦾ xml ⦾ html
⦾ ചിലപ്പതികാരം —pdf ⦾ xml ⦾ html
⦾ ജൈനമതത്തിന്റെ പ്രാചീനത —pdf ⦾ xml ⦾ html
⦾ തൃക്കണാമതിലകത്തിന്റെ നാശവും ചേറ്റുവാ മണപ്പുറവും —pdf ⦾ xml ⦾ html
⦾ പറയിപെറ്റ പന്തിരുകുലം —pdf ⦾ xml ⦾ html
⦾ പ്രസിദ്ധരായ ചില ബുദ്ധഭിക്ഷുണികൾ —pdf ⦾ xml ⦾ html
⦾ ഭവഭൂതിയും കേരളവും —pdf ⦾ xml ⦾ html
⦾ മക്കത്തു പോയ ചേരമാൻ പെരുമാൾ —pdf ⦾ xml ⦾ html
⦾ മതവും കലയും —pdf ⦾ xml ⦾ html
⦾ മൂഷികവംശത്തിന്റെ ഉത്ഭവം —pdf ⦾ xml ⦾ html
⦾ ലങ്കയും അയോധ്യയും —pdf ⦾ xml ⦾ html
⦾ ശബരിമല അഥവാ ടിബറ്റും കേരളവും തമ്മിലുള്ള ബന്ധം —pdf ⦾ xml ⦾ html
⦾ മഞ്ഞക്കിളികൾ —pdf ⦾ xml ⦾ html
⦾ യുവാക്കളായ എഴുത്തുകാർക്കും വായനക്കാർക്കും വേണ്ടി —pdf ⦾ xml ⦾ html
⦾ വഴിവിളക്കുകൾ —pdf ⦾ xml ⦾ html
⦾ വിചാരവിപ്ലവം —pdf ⦾ xml ⦾ html
⦾ വിദ്യാർത്ഥികളും മാതൃഭാഷയും —pdf ⦾ xml ⦾ html
⦾ സത്യാത്മക ചെറുകഥ —pdf ⦾ xml ⦾ html
⦾ സയൻസിന്റെ വികാസം —pdf ⦾ xml ⦾ html