കവിയും സാമൂഹികപ്രവർത്തകയും അധ്യാപികയും. 1946 ജൂലായ് 17-ന് തൃശൂർ ജില്ലയിലെ വാടാനപ്പിള്ളിയിൽ ജനനം. പിതാവ് കടവിൽ കുഞ്ഞിമാമ, മാതാവ് കരീപ്പാടത്ത് ചക്കിക്കുട്ടി. കെമിസ്ട്രിയിലും എഡ്യുക്കേഷനിലും ബിരുദങ്ങൾ. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തരബിരുദം. കേരള സർവകലാശാലയുടെ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് വകുപ്പിൽ 1979 മുതൽ ലക്ചറർ, അസോസിയേറ്റ് പ്രൊഫസർ, വകുപ്പധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2006-ൽ സർവകലാശാലയിൽനിന്ന് വിരമിച്ചു. കേരള സർവകലാശാലയുടെ സെനറ്റ്, അക്കാദമിക് കൗൺസിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി, കേരള സാക്ഷരതാമിഷൻ, കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ, കേരള സർക്കാരിന്റെ ഔദ്യോഗിക ഭാഷാ ഉന്നതതലസമിതി, കേരള സാഹിത്യ അക്കാദമിയുടെ മലയാളഗ്രന്ഥസൂചി സമിതി എന്നിവയിൽ അംഗമായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായന മത്സര സംഘാടക സമിതിയിൽ (10 വർഷം). 2021 വരെ സമത–എ കലക്ടീവ് ഫോർ ജൻഡർ ജസ്റ്റിസിന്റെ ചെയർ പേഴ്സനായിരുന്നു.
- കൃതികൾ:
- കരിങ്കിളി, കർക്കിടകവാവ്, നമുക്കു പ്രാർത്ഥിക്കാം, സമാഹരിക്കാത്ത കവിതകൾ (കവിതാസമാഹാരങ്ങൾ), മിന്നു, ഈസോപ്പുകഥകൾ, കടൽ (ബാലസാഹിത്യം), പബ്ലിക് ലൈബ്രറി സേവനം, ഖലീൽ ജിബ്രാന്റെ ഭൂദൈവങ്ങൾ (വിവർത്തനം), പുതിയ വായന.
- മറ്റു സംഭാവനകൾ:
- തിരുവനന്തപുരം ദൂരദർശനുവേണ്ടി മഹാബലി (1987), കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം (1988) എന്നീ ഡോക്യുമെന്ററികളുടെ സ്ക്രിപ്റ്റ് തയ്യാറാക്കി. ഒരിടത്തൊരിക്കൽ (1990), മൂക്കുത്തിയും മഞ്ചാടിയും (1998) എന്നീ കുട്ടികൾക്കുള്ള സീരിയലുകളുടെ കഥയെഴുതി. അക്ഷരം (1999) എന്ന സാഹിത്യപരിപാടിയുടെ സ്ക്രിപ്റ്റും അവതരണവും നിർവ്വഹിച്ചു. കൈരളി ടി. വി.-യുടെ മാമ്പഴം എന്ന കവിതാലാപനപരിപാടിയുടെ 50 എപ്പിസോഡുകളിൽ ജഡ്ജായിരുന്നു.
- അവാർഡുകൾ:
- കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാർഡ് (1986), അബൂദാബി ശക്തി കവിത അവാർഡ് (1996), മൂലൂർ അവാർഡ് (2001), മൈസൂർ സർവകലാശാലയുടെ എം. എൽ. ഐ. എസ്സി. പരീക്ഷയിൽ ഒന്നാം റാങ്കിനുള്ള ഡോ. എസ്. ആർ. രംഗനാഥൻ സ്വർണമെഡൽ (1976), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം (2016).
- ജീവിതപങ്കാളി:
- കെ.എം. ലെനിൻ
- മകൻ:
- അനിൽ ലലെ
- Email:
- lalithalenin@rediffmail.com
⦾ അകലങ്ങൾ ⦾ അകാരം ⦾ അക്ഷരം ⦾ അക്ഷരം ⦾ അംഗഭംഗം ⦾ അംഗുലീയം ⦾ അങ്ങയെത്തേടി ⦾ അജ്ഞത ⦾ അണയാത്ത ചിതകൾ ⦾ അതിർത്തി ⦾ അനസൂയ ⦾ അനുരാഗം ⦾ അന്തസ്സു് ⦾ അന്നപൂർണ്ണ ⦾ അന്യ ⦾ അന്വേഷണം ⦾ അപരാധി ⦾ അപൂർണം ⦾ അഭിമുഖം ⦾ അഭിസാരിക ⦾ അമ്മയാവുക ⦾ അമ്മയെന്റെ ആരാണു്? ⦾ അമ്മു ⦾ അയ്യോ കാക്കേ! ⦾ അരുന്ധതി ⦾ അലങ്കാരങ്ങൾ ⦾ അവശം ⦾ അഹല്യയുടെ കുഞ്ഞുങ്ങൾ ⦾ അളക്കുന്നവർ ⦾ അറിയാതെ ⦾ ആഗ്രഹങ്ങൾ വിഴുങ്ങുമ്പോൾ ⦾ ആൺതരി ⦾ ആത്മഹത്യ ⦾ ആദി ⦾ ആദിയിൽ മുറിഞ്ഞ വാക്ക് ⦾ ആരംഭം ⦾ ആരാണോ വന്നതു് ⦾ ആൾരൂപങ്ങൾ ⦾ ഇടം ⦾ ഇടനില ⦾ ഇടമില്ലാതെ ⦾ ഇണകൾ ⦾ ഇതൊരു നല്ല കവിതയല്ല കെട്ടതുമല്ല ⦾ ഇര ⦾ ഇരുട്ടിനെ വേട്ടയാടുന്നവർ ⦾ ഇറോം… ⦾ ഉണങ്ങാതെ ⦾ ഉറങ്ങുന്ന രാജകുമാരി ⦾ ഊഴം ⦾ എനിക്കു് ഞാൻ ⦾ എന്നെ ഞാനറിഞ്ഞീല ⦾ എന്റെ വീണ ⦾ എളുപ്പം ⦾ ഐഡന്റിറ്റി ⦾ ഒരേ സമയം ⦾ ഒഴുക്കിനപ്പുറം ⦾ ഒറ്റമരം ⦾ കടന്നൽക്കുത്തു് ⦾ കണിക്കൊന്ന ⦾ കണിക്കൊന്ന ⦾ കൺകെട്ടു് ⦾ കണ്ണുകൾ ⦾ കണ്ണോക്ക് ⦾ കഥാസരിത്സാഗരം ⦾ കനലുകൾ ⦾ കരിങ്കിളി ⦾ കരിമ്പാറ ⦾ കരിയിരുൾ ⦾ കരിയെറുമ്പുകൾ ⦾ കർക്കിടകവാവു് ⦾ കലക്കം ⦾ കല്ലുകൾ ⦾ കള്ളം പറയുന്നവർ ⦾ കറുത്തപഴങ്ങൾ ⦾ കറുത്തവാവു് ⦾ കറുപ്പു് ⦾ കാക്കകൾ ⦾ കാൽപ്പന്തു് ⦾ കാഴ്ച ⦾ കാറ്റു പറയുന്നതു് ⦾ കാറ്റു് ⦾ കുഞ്ഞിപ്പെങ്ങൾ ⦾ കുടമാറ്റം ⦾ കുഴമണ്ണു് ⦾ കുഴിനഖം ⦾ കൂട്ടിലേയ്ക്ക് ⦾ കൂണുകൾ ⦾ … കൊണ്ടുമാത്രം! ⦾ ഗുരോ! ⦾ ഗ്രീഷ്മസ്ഫുലിംഗങ്ങൾ ⦾ ഘടാകാശം ⦾ ചരിത്രത്തിലെ തമാശകൾ ⦾ ചിലന്തിയുടെ കൂടാരം ⦾ ചിറകടി ⦾ ചെറുവിരൽ ⦾ ജലം ⦾ ജാലകം ⦾ ഞാനും നീയും ⦾ ഡിഫറന്റ്ലി ഏബിൾഡ് ⦾ തടവുചാടിയ പെൺകുട്ടി ⦾ താക്കോൽ ⦾ താളഭംഗം ⦾ തിന്നതും കൊന്നതും ⦾ തിരഞ്ഞെടുപ്പു് ⦾ തിരിച്ചറിവു് ⦾ തിരുത്തു് ⦾ തിരുവരങ്കൻ ⦾ തീ വിഴുങ്ങിപ്പക്ഷി ⦾ തെറ്റും ശരിയും ⦾ ദർശനം ⦾ ദൂരം ⦾ ദ്രൗപദി ⦾ ധ്യാനം ⦾ നഗ്നത ⦾ നമുക്കു പ്രാർത്ഥിക്കാം ⦾ നയാപൈസ ⦾ നിഷേധവോട്ട് ⦾ നിറങ്ങൾ ⦾ നീയില്ലെങ്കിൽ ⦾ നീലകണ്ഠം ⦾ നുരയും പതയും ⦾ നേരിടം ⦾ പരുന്ത് ⦾ പല്ലുകൾ ⦾ പശുവിന്റെ ചിരി ⦾ പാഠം ഒന്നു്: ശകുന്തള ⦾ പാതാളങ്ങൾ ⦾ പാപികൾ ⦾ പാമ്പു് ⦾ പിണക്കം ⦾ പിരിഞ്ഞതാരു്? ⦾ പുല്ലുവില ⦾ പൂവിളി ⦾ പെട്ടകം ⦾ പെൺമരം ⦾ പ്രണയവും കവിതയും ⦾ പ്രണയശേഷം ⦾ പ്രേമഭിക്ഷ ⦾ ബന്ധനം ⦾ ബാക്കി ⦾ ബാർബി ⦾ ഭയം ⦾ ഭയം ⦾ ഭിക്ഷ ⦾ ഭ്രാന്തുപിടിച്ച നായ്ക്കുട്ടി ⦾ ഭ്രാന്തു് ⦾ മകളാര്? ⦾ മണ്ഡോദരി ⦾ മനുഷ്യബോമ്പു് ⦾ മരം ⦾ മരമേ! ⦾ മരം-രണ്ട് ⦾ ‘മരു’മകൾ ⦾ മറക്കുന്നതു് ⦾ മറവി ⦾ മറിയ ⦾ മാനം ⦾ മാലിന്യസംസ്കരണം ⦾ മാവും കിളിയും ⦾ മുനമ്പു് ⦾ മുരൾച്ച ⦾ മൂക്ക് ചീറ്റി നിവർന്നു നടക്കുന്ന കാറ്റ് ⦾ മൊഴിപതറുമ്പോൾ ⦾ മോഷ്ടാവു് ⦾ മൗനം ⦾ യാത്ര ⦾ രാജകുമാരിയുടെ ഡയറിക്കുറിപ്പുകൾ ⦾ രൂപം ⦾ ലളിതാ ലെനിൻ ⦾ വണ്ടി ⦾ വലയും കിളിയും ⦾ വളരാതെ ⦾ വഴിയറിയാതെ ⦾ വഴിയും സത്യവും ⦾ വറ്റിയ നീരുറവുകൾ പ്രളയമാകുമ്പോൾ ⦾ വാക്കിന്റെ വരി ⦾ വാക്ക് ⦾ വാടകവീടു് ⦾ വാൽനക്ഷത്രത്തിൽ ⦾ വിത്തു്–പത്തായം–എലികൾ ⦾ വിനോദസഞ്ചാരി ⦾ വിരഹസന്ധ്യ ⦾ വിഷാദസൗഖ്യം ⦾ വിഷുക്കണി ⦾ വിസ്മയം ⦾ വിറകു് ⦾ വീട്ടിലേയ്ക്കില്ല! ⦾ വീണപൂവു് ⦾ വീണ്ടും കണ്ടപ്പോൾ ⦾ വെളിച്ചത്തിന്റെ വേരു് ⦾ വേരുകൾ ⦾ ശിശിരസ്മൃതി ⦾ ശൂന്യം ⦾ സത്യം ⦾ സത്രപം ⦾ സന്ധ്യയിൽ ജനൽ തുറക്കുമ്പോൾ ⦾ സമനില ⦾ സരസ്വതിഅമ്മ ⦾ സാക്ഷി ⦾ സാവിത്രിയുടെ ചിറകുകൾ ⦾ സീതയുടെ നിഴൽ ⦾ സീതാബന്ധനം ⦾ സുരയ്യ ⦾ സെപ്റ്റംബർ 11 ⦾ സ്നേഹിക്കുവാൻ ⦾ സ്വപ്നം ⦾ ഹൃദയത്തിന്റെ വഴി ⦾ ഹൃദയത്തോടു് ⦾ ?